എന്‍ കരളില്‍ നിലാവിന്‍ ഹംസങ്ങള്‍ (ജീവന്റെ ജീവന്‍ )
This page was generated on May 19, 2024, 6:36 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംശ്യാം
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കെ ജെ യേശുദാസ് ,എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,Arathi Guptha
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:07:05.

ലലലലാലലാലലാ....ആ...

എന്‍ കരളില്‍ നിലാവിന്‍ ഹംസങ്ങള്‍
പലജന്മങ്ങള്‍ തന്‍ ഒരു പുണ്യം ഇതാ
മുകരുന്നു മോഹരഥമേറി ഞാന്‍
എന്‍ കരളില്‍ നിലാവിന്‍ ഹംസങ്ങള്‍ ...

ആയിരം ഇഴപാകി ഒരു അനാദ്യരാഗം ചാര്‍ത്തി
പാടും എന്റെ മൌനം ജീവജീവന്‍ ഒന്നാകും ഈ നിമിഷം
മനസ്സിലെ സ്വരങ്ങളേ ഉണര്‍ത്തുവാന്‍ കൊതിപ്പുഞാന്‍
എന്‍ കരളില്‍ .....

ആയിരം ഇതള്‍ നീട്ടി ഒരു നിതാന്തമധുരം ചിന്തി
പൂക്കും എന്റെ പ്രാണന്‍ പോയ കാലം വന്നെത്തും ഈ ദിവസം
ഉറങ്ങുമെന്‍ കിനാക്കളെ ഉണര്‍ത്തുവാന്‍ ശ്രമിപ്പുഞാന്‍





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts