ആലോലം ആടുന്ന (ഉപഹാരം )
This page was generated on May 14, 2024, 7:28 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംജോണ്‍സണ്‍
ഗാനരചനഷിബു ചക്രവർത്തി
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍റഹ് മാന്‍ ,ശോഭന
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:07:13.
ആലോലമാടുന്ന കാറ്റേ.....

ആലോലമാടുന്ന കാറ്റേ ഇനിയും വരുമോ
വസന്തം വിരിഞ്ഞ പൂക്കളായ്‌
ഇതിലെ വിരുന്നു പോരൂ
ആലോലമാടുന്ന കാറ്റേ ഇനിയും വരുമോ

പ്രഭാതം വന്നു വിളിച്ചാലോ
പ്രകാശം മിഴി തുറക്കില്ലേ (പ്രഭാതം...)
ശ്രീ രാഗം നീ പാടീ
ഇരുന്നാടാനായ്‌ വരുകില്ലേ പൂ ചൂടി
ഈ വാനിലും.... കാറ്റേ

ആലോലമാടുന്ന കാറ്റേ ഇനിയും വരുമോ
വസന്തം വിരിഞ്ഞ പൂക്കളായ്‌
ഇതിലെ വിരുന്നു പോരൂ
ആലോലമാടുന്ന കാറ്റേ ഇനിയും വരുമോ

നിറങ്ങള്‍ സ്വര്‍ണ രഥമേറീ
ദിനാന്തം പൊന്നൊളി തൂകി (നിറങ്ങള്‍...)
ഈ തേരില്‍ പൂങ്കാറ്റില്‍
നിരന്നാടുന്ന മഴവില്ലായ്‌
നീ പോരൂ വാസന്തമേ.... വീണ്ടും

ആലോലമാടുന്ന കാറ്റേ ഇനിയും വരുമോ
വസന്തം വിരിഞ്ഞ പൂക്കളായ്‌
ഇതിലെ വിരുന്നു പോരൂ
ആലോലമാടുന്ന കാറ്റേ ഇനിയും വരുമോ


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts