കന്യാകുമാരികേ (കൊടുങ്ങല്ലൂര്‍ ഭഗവതി )
This page was generated on May 14, 2024, 5:34 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംനാരായണൻ
ഗാനരചനഭദ്രൻ കെടാമംഗലം ,സി സുബ്രമണ്യം ,അശോകപുരം നാരായണൻ
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 11 2013 04:18:48.

കന്യാകുമാരികേ അനുഗ്രഹിക്കൂ നിൻ
കരുണാർത്ഥികളെ ധന്യരാക്കൂ

കന്യാകുമാരികേ അനുഗ്രഹിക്കൂ നിൻ
കരുണാർത്ഥികളെ ധന്യരാക്കൂ
ഉദയാസ്തമയങ്ങൾ സുഷമകൾ ചാർത്തുന്ന
ഉലകിന്റെ അമ്പലത്തിൽ അവതരിക്കൂ
ഉദയാസ്തമയങ്ങൾ സുഷമകൾ ചാർത്തുന്ന
ഉലകിന്റെ അമ്പലത്തിൽ അവതരിക്കൂ
(കന്യാകുമാരികേ)

സംഹാര രുദ്രന്റെ താണ്ഡവ ശ്രുതിയിലെ
സംഗീതം മോഹിച്ചും സല്ലപിച്ചും
സംഹാര രുദ്രന്റെ താണ്ഡവ ശ്രുതിയിലെ
സംഗീതം മോഹിച്ചും സല്ലപിച്ചും
സാവിത്രി ഗായത്രി സരസ്വതിമാരൊത്തു
സാവിത്രി ഗായത്രി സരസ്വതിമാരൊത്തു
സംക്രമഘട്ടത്തിൽ ദേവി നില്പൂ
കല്യാണ കൽഹാരമായി എന്റെ
കരളിന്റെ രോമാഞ്ചമായി
കല്യാണ കൽഹാരമായി എന്റെ
കരളിന്റെ രോമാഞ്ചമായി .....
(കന്യാകുമാരികേ)

നവരാത്രിഉൽസവ കിഴക്കേ നടയിലെ
തവമുഖ ശ്രീയതിൽ കണ്ണുവെച്ചും
നവരാത്രിഉൽസവ കിഴക്കേ നടയിലെ
തവമുഖ ശ്രീയതിൽ കണ്ണുവെച്ചും
മുക്കൂത്തി ഉതിർത്തിടും മുഗ്ധമരീചിയിൽ
മൂവുലകും ഇതാ മുങ്ങി നിൽപ്പൂ
സ്വർലോക സൽകാവ്യമായി എന്റെ
സ്വപ്നത്തിൻ സാഫല്യമായി
(കന്യാകുമാരികേ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts