വിശദവിവരങ്ങള്‍ | |
വര്‍ഷം | 1989 |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | എം ജി ശ്രീകുമാർ |
രാഗം | ശുദ്ധധന്യാസി |
അഭിനേതാക്കള്‍ | മുകേഷ് ,മധു ,തിക്കുറിശ്ശി സുകുമാരൻ നായർ ,ബഹദൂർ ,സുഹാസിനി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:07:28.
നിലാവും കിനാവും തളിര്‍ക്കുന്ന രാവില്‍ ഒലീവിന് മരച്ചോട്ടിലാനന്ദനൃത്തം ഒരാനന്ദനൃത്തം... ഒരാഹ്ലാദനൃത്തം വരുന്നൂ സുമംഗല്യഘോഷം.. (നിലാവും...) മധുപാത്രങ്ങളില്‍ നറുമുന്തിരിനീര്‍ മനസ്തോത്രങ്ങളില്‍ ശുഭകാമനകള്‍ പള്ളിമണികള്‍ പാടിയുണര്‍ത്തീ പോരൂ... പോരൂ... മണവാട്ടി (നിലാവും...) ദേവദൂതികളോ, കാനനദേവതമാരോ നവവധുവായ് നിന്നെയിന്നലങ്കരിച്ചൂ ചന്ദനക്കുളിരോലുന്ന പുടവ തന്നൂ ചന്ദ്രരശ്മികള്‍ നെയ്തെടുത്ത മന്ത്രകോടി തന്നൂ... (നിലാവും...) സ്നേഹദൂതിക നീയാരുടെ പാതിമെയ്യായീ നവവധുവായ് നീയവന്റെയരികില്‍ നില്ക്കൂ തനുവല്ലരിയാരുടെ തഴുകലേല്‍ക്കെ കുനുകുനെ പുളകത്തിന്‍ മുകുളം ചൂടി (നിലാവും...) |