വിശദവിവരങ്ങള്‍ | |
വര്‍ഷം | 1989 |
സംഗീതം | ജോണ്സണ് |
ഗാനരചന | കൈതപ്രം |
ഗായകര്‍ | ജി വേണുഗോപാല്‍ ,സുജാത മോഹൻ |
രാഗം | ശ്രീരാഗം |
അഭിനേതാക്കള്‍ | ജയറാം ,സിതാര ,ഇന്നസന്റ് ,മീന |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:07:30.
പള്ളിത്തേരുണ്ടോ ചതുരംഗക്കളമുണ്ടോ ആമ്പല്‍ക്കുളമുണ്ടോ തിരുതാളിക്കല്ലുണ്ടോ താളത്തില്‍ പൂപ്പട കൂട്ടാനായ് കന്യകമാരായിരമുണ്ടോ ഓ... എന്നോമലാളെ കൂടെ കണ്ടോ കണ്ടോ കണ്ടോ (പള്ളിത്തേരുണ്ടോ) കാടേറിപ്പോരും കിളിയേ പൂക്കൈത- ക്കടവിലൊരാളെ കണ്ടോ - നീ കണ്ടോ (കാടേറി..) താംബൂലത്താമ്പാളത്തില്‍ കിളിവാലന്‍ വെറ്റിലയോടെ വിരിമാറിന് വടിവും കാട്ടി മണവാളന് ചമയും നേരം നിന്നുള്ളില്‍ പൂക്കാലം മെല്ലെയുണര്‍ന്നോ എന്നോടൊന്നുരിയാടാന്‍ അവനിന്നരികില് വരുമെന്നോ (..പള്ളിത്തേരുണ്ടോ..) തുളുനാടന്‍ കോലക്കുയിലേ പൊന്നൂഞ്ഞാല്- പാട്ടുകളവിടെ കേട്ടോ - നീ കേട്ടോ (തുളുനാടന്‍ ) നിറകതിരും തങ്കവിളക്കും അകതാരില്‍ പത്തരമാറ്റും മറിമാന്‍മിഴിയാളില്‍ കണ്ടോ നിന് മനമൊന്നുരുകിപ്പോയോ നിന്നുള്ളില്‍ വാസന്തം പാടിയുണര്‍ന്നോ എന്നില്‍ വീണലിയാനായ് അവളെന്‍ നിനവില്‍ വരുമെന്നോ (പള്ളിത്തേരുണ്ടോ) |