ആത്മാവിന്‍ സംഗീതം നീ (ക്ഷമിച്ചു എന്നൊരു വാക്ക്‌ )
This page was generated on May 18, 2024, 11:59 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംശ്യാം
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മമ്മൂട്ടി ,ശോഭന ,ഗീത ,മാസ്റ്റർ പ്രശോഭ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:09:12.




ആത്മാവിന്‍ സംഗീതം നീ എന്‍
ആനന്ദ സൌഭാഗ്യം നീ
പൊന്നിന്‍ നാളങ്ങള്‍ എന്നില്‍ പൊലിയുമ്പോള്‍
മൂടും ഇരുളലയില്‍ ഒളിവിതറി
ഉയിരിന്‍ ഉണര്‍വായ് വന്നു നീ

പൊയ്പ്പോയ വാസന്തം അണയുന്നു വീണ്ടും
എന്നുള്ളില്‍ നിറയും മൌനം മാറ്റി
മലര്‍വിരിയുകയായ് ഈ മരുഭൂമിയില്‍
നിന്‍ മന്ദഹാസത്തിന്‍ ലാവണ്യധാരയില്‍
മുങ്ങുന്നു ഞാനെന്നെന്നുമീ ചൈതന്യം നീ
പകര്‍ന്നു പകര്‍ന്നു പകര്‍ന്നു താ.......

സ്വപ്നത്തില്‍ മുകുളങ്ങള്‍ ഓലുന്നു വീണ്ടും
എന്നുള്ളിലുഷസ്സിന്‍ രാഗം ചാര്‍ത്തി
കതിരണിയുകയായെന്നാശാതടം
നിന്‍ കൊഞ്ചലാകുന്ന പീയൂഷവീചിയില്‍
മുങ്ങുന്നു ഞാന്‍ വേഗം ഇനി താലോലം നീ
വളര്‍ന്നു വളര്‍ന്നു വളര്‍ന്നു വാ....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts