ആദ്യ ചുംബനത്തില്‍ (സ്വന്തം ശാരിക )
This page was generated on May 16, 2024, 5:25 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംകണ്ണൂര്‍ രാജന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ് ,എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വേണു നാഗവള്ളി ,മനോചിത്ര ,മാള അരവിന്ദൻ ,കുഞ്ചൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:09:32.

ആദ്യചുംബനത്തില്‍ എന്റെ അമൃതചുംബനത്തില്‍
ഒഴുകിയാത്മാവില്‍ ദിവ്യപ്രേമ സംഗീതം
പധസ പധഗരിസ
ആ....
സരിപ സരിധപമാ....
ആ....
ഗമധനിരിനിധപ രിപമാഗാ...
ആ.....
ആദ്യചുംബനത്തില്‍ എന്റെ അമൃതചുംബനത്തില്‍
ഒഴുകിയാത്മാവില്‍ ദിവ്യപ്രേമ സംഗീതം


പല്ലവി ഞാനായ് സഖി അനുപല്ലവി നീ കാമിനി
രണ്ടുഹൃദയസ്പന്ദനം നവതാളമായാ വീഥിയില്‍
പുതിയ രാഗഭാവലയങ്ങള്‍ പുളകമായീ ജീവനില്‍
മദകരമൊരു മധുരിമതന്‍മധുലഹരിയില്‍ മുഴുകീ നാം
ആ.....ആ.........

കാലവീഥിയില്‍ പൂത്തുനിന്നൊരു സ്വപ്നതരുവിന്‍ ഛായയില്‍
നീലവാനില്‍ നിന്നിറങ്ങിയ ദേവനന്ദനഗായിക
ഇണയുമൊത്തുകൂടുകൂട്ടി നവ്യപ്രണയ ശാഖയില്‍
മൃദുപവനനിലൊഴുകുന്നു അവരുടെ സുര സംഗീതം
ആദ്യചുംബനത്തില്‍ .............
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts