ചന്ദന മണിവാതില്‍ (മരിക്കുന്നില്ല ഞാന്‍ )
This page was generated on May 31, 2024, 7:45 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംരവീന്ദ്രൻ
ഗാനരചനഏഴാച്ചേരി രാമചന്ദ്രന്‍
ഗായകര്‍ജി വേണുഗോപാല്‍
രാഗംഹിന്ദോളം
അഭിനേതാക്കള്‍ബാലചന്ദ്രൻ ചുള്ളിക്കാട്‌ ,താര കല്യാൺ
ഗാനത്തിന്റെ വരികള്‍
Last Modified: November 03 2012 05:11:13.

ചന്ദനമണിവാതില്‍ പാതി ചാരി
ഹിന്ദോളം കണ്ണില്‍ തിരയിളക്കി
ശൃംഗാരചന്ദ്രികേ നീരാടി നീ നില്‍ക്കേ
എന്തായിരുന്നു മനസ്സില്‍ ?
(ചന്ദനമണി വാതില്‍..)

എന്നോടെന്തിനൊളിക്കുന്നു നീ സഖി
എല്ലാം നമുക്കൊരു പോലെയല്ലേ ? (എന്നൊടെന്തിനൊളിക്കുന്നു..)
അന്ത്യയാമത്തിലെ മഞ്ഞേറ്റു പൂക്കുമീ
സ്വര്‍ണ്ണ മന്ദാരങ്ങള്‍ സാക്ഷിയല്ലേ?
(ചന്ദനമണി വാതില്‍..)

നാണം പൂത്തു വിരിഞ്ഞ ലാവണ്യമേ
യാമിനി കാമസുഗന്ധിയല്ലേ ? (നാണം..)
മായാ വിരലുകള്‍ തൊട്ടാല്‍ മലരുന്ന
മാദക മൗനങ്ങള്‍ നമ്മളല്ലേ ?
(ചന്ദനമണി വാതില്‍..(2))



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts