ഫിര്‍ദൗസില്‍ അടുക്കുമ്പോള്‍ (1921)
This page was generated on May 2, 2024, 6:43 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംശ്യാം
ഗാനരചനവി എ ഖാദര്‍
ഗായകര്‍നൌഷാദ് ബാബു ,വിളയിൽ ഫസീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മമ്മൂട്ടി ,പാർവ്വതി
ഗാനത്തിന്റെ വരികള്‍
Last Modified: December 11 2012 03:03:52.

ഫിര്‍ദൗസില്‍ അടുക്കുമ്പോള്‍ കത്തിയുദിത്തൊരു ചിത്തിരമുത്തൊളി
വദനത്താല്‍ എതിരേല്‍ക്കും തരുണി ഹൂറി
ബദറൊത്ത പുഞ്ചിരി കാട്ടി തങ്കമിലെങ്കിടും ചെങ്കതിര്‍ ചൊങ്കിലെ
മദനത്തേന്‍ ഒലിക്കുന്ന തരുണി ഹൂറി

പട്ടുലിബാസു ധരിച്ചു ഞൊറിഞ്ഞേ
പത്തര മാറ്റലിക്കത്തു ചമഞ്ഞേ (2)
ചിത്തിരത്തോടകള്‍ ചേലിലണിഞ്ഞേ

ചമഞ്ഞെത്തും സമയത്തില്‍
ഏശിടും വാസന വീശിയും ഘോഷമില്‍
ജന്നാത്തില്‍ അംബറും മിസ്സും നറും കസ്തൂരി
ചിരി തൂകും വദനത്തിന്‍ നല്ലരി പല്ലുകള്‍ മുല്ല തന്‍ അല്ലികള്‍
നിരയായി നിരത്തിയ വിധം ചൊങ്കേറീ

കാതളം പോല്‍ നിറമേറിയ മോറും
കാഴ്ചയില്‍ പൊങ്ങിയ കൊങ്കകള്‍ മാറും (2)
കാഞ്ചനപ്പൂങ്കുയില്‍ കൂജനം കൂറും

കിന്നാരക്കനല്‍ മിഴി വട്ടമില്‍ പോട്ടിന മട്ടമേ കാട്ടിയും
പുന്നാരം വിതറുന്ന തരുണീ ഹൂറി
കണ്ടാലോ അജബാലേ മുത്തിമണത്തു അണൈത്തു പിടിത്ത്
അണിയോളം മണം കൊള്ളാന്‍ കൊതിക്കും ഹൂറി
(ഫിര്‍ദൗസില്‍...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts