വിശദവിവരങ്ങള്‍ | |
വര്‍ഷം | 1967 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ശാരദ ,ടി എസ് മുത്തയ്യ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:36:51.
തങ്കം വേഗമുറങ്ങിയാലായിരം തങ്കക്കിനാവുകൾ കാണാം പണ്ടൊരു രാജ്യത്തെ രാജകുമാരന്റെ പവിഴസിംഹാസനം കാണാം മുത്തശ്ശിക്കഥയിലെ മുത്തിന്നു പോയൊരു സുൽത്താനെയുണ്ണിയ്ക്കു കാണാം (തങ്കം) അമ്പിളിമാമന്റെ മടിയിലിരിക്കണ മാൻപേടക്കുഞ്ഞിനെ കാണാം കാളിന്ദീതീരത്തു ഗോക്കളെ മേയ്ക്കുന്ന കാർമുകിൽവർണ്ണനെ കാണാം (തങ്കം |