ദേവരാഗമേ (പ്രേം പൂജാരി )
This page was generated on May 15, 2024, 9:56 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംഉത്തം സിംഗ്‌
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍പി ജയചന്ദ്രൻ ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മനോജ് കെ ജയൻ ,മയൂരി ,തിലകൻ ,കുഞ്ചാക്കോ ബോബൻ ,ഒടുവിൽ ഉണ്ണികൃഷ്ണൻ ,സുധീഷ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:40:09.


ദേവരാഗമേ മേലേ മേഘത്തേരിൽ
രിംഝിം രിംഝിം ആടി വാ താഴെ വാ (2)
ഹൃദയങ്ങൾ തോറുമേ മധുമാരി പെയ്തു വാ (ദേവരാഗമേ...)



പൂവു ചൂടി നിൽക്കുമീ ഭൂമിയെത്ര സുന്ദരീ
ദേവദൂതർ പാടുമീ പ്രേമഗീതമായ് വാ
ഗ്രാമകന്യ കേൾക്കുവാൻ കാവൽ മാടം തന്നിലായ്
വേണുവൂതും കാമുകൻ പാടുമീണമായ് വാ (ദേവരാഗമേ...)


ഏകതാര മീട്ടിടും രാഗധാരയായ് വാ
സ്നേഹനൊമ്പരങ്ങളിൽ തേൻ കണങ്ങളായ് വാ
എൻ കിനാക്കൾ മേയുമീ പുൽത്തടങ്ങളിൽ
വെൺ പിറാക്കൾ പാറുമീ നെൽക്കളങ്ങളിൽ (ദേവരാഗമേ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts