രഘുരാമ ചരിതം
മോക്ഷപഥം
Raghurama Charitham (Mokshapadham )
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംരമേശ് സദാശിവ
ഗാനരചനപി കെ നന്ദനവർമ്മ
ഗായകര്‍കാവാലം ശ്രീകുമാർ
രാഗംദേശ്‌
ഗാനത്തിന്റെ വരികള്‍
Last Modified: April 01 2023 06:11:26.
രഘുരാമ ചരിതമേ...
വിശ്വ പ്രകൃതിതൻ
മഹിതമാം സംഗീതമല്ലോ...
മഹിതമാം സംഗീതമല്ലോ...

ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
ജയ ജയ രഘു നന്ദന
ജാനകി ജീവന ജഗദോദ്ധാരണ ഹരേ ഹരേ ഹരേ

ദശരഥ കൗസല്യാ ഹൃദയങ്ങളിൽ
പ്രിയസുത വാത്സല്യ സംഗീതം
ലക്ഷ്മണ ഭരത ശത്രുഘ്നൻമാർക്കുള്ളിലോ
സോദരാ സാഗര സംഗീതം

ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
ജയ ജയ രഘു നന്ദന
ജാനകി ജീവന ജഗദോദ്ധാരണ ഹരേ ഹരേ ഹരേ

സീതാദേവിയിൽ പ്രേമാനുഭൂതിതൻ
ചേതോഹരമാം സംഗീതം
ആഞ്ജനേയന്റെ അനശ്വര ജീവനിൽ
അളവറ്റ സൗഹൃദ സംഗീതം
ദിവ്യ സംഗീതം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts