കല്ലോ കനിവാകും
അയ്യപ്പ ഗാനങ്ങള്‍ 3
Kallo Kanivaakum (Ayyappaganangal Volume III)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനചുനക്കര രാമന്‍കുട്ടി
ഗായകര്‍കെ ജെ യേശുദാസ്
രാഗംശുഭ പന്തുവരാളി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:27.
PALLAVI


കല്ലോ കനിവാകും
കാട്ടുമുള്ളോ മലരാകും
പുലിയോ തുണയാകും
കാടു പൂങ്കാവനമാകും

പള്ളിക്കെട്ടും കെട്ടിപ്പാടി
തുള്ളിവരുന്നൊരു ഭക്തര്‍ക്ക്
സ്വാമിശരണം അയ്യപ്പാ
അയ്യപ്പശരണം സ്വാമിയേ
(കല്ലോ)

എരുമേലില്‍ പേട്ടതുള്ളുമ്പോള്‍
പേരൂര്‍തോട്ടില്‍ വന്നു മുങ്ങുമ്പോള്‍
കല്ലിട്ടു കല്ലിടാംകുന്നു കയറുമ്പോള്‍
കഠിനമാം കരിമല വന്നുകയറുമ്പോള്‍
(കല്ലോ)

പമ്പാനദിയില്‍ നീരാടുമ്പോള്‍
നീലിമലയില്‍ ചെന്നുകയറുമ്പോള്‍
ശരംകുത്തിയാലില്‍ ശരമെറിയുമ്പോള്‍
പതിനെട്ടാംപടികള്‍ തൊഴുതുകയറുമ്പോള്‍
(കല്ലോ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts