ഏതോ ജലശംഖുപുഷ്പം
ശ്രുതിലയ തരംഗിണി
Etho jalashankhupushpam (Shruthilaya Tharangini)
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംരാജാമണി
ഗാനരചനപി കെ ഗോപി
ഗായകര്‍കെ ജെ യേശുദാസ്
രാഗംമോഹനം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:09.


ഏതോ ജലശംഖുപുഷ്പം
കളിയാടും തിരുവോണ സരസ്സില്‍
സഹസ്ര തരംഗം സരിഗമ പാടി
ശബള വസന്തം സ്വരജതി പാടി
ശ്രുതി മധു പകരുമൊരുഷസ്സില്‍
(ഏതോ ജലശംഖു )

പാല്‍ത്തിരച്ചാര്‍ത്തിലെ പദ്മരാഗം
മാല കോര്‍ക്കുവാന്‍ വാരിയ പൊന്‍ വെയിലേ
ആ മാല നല്‍കുന്നതേതു നാളില്‍
മാവേലിയെത്തും നല്ല നാളില്‍
ഭൂമി കാമിനിയാകും ചിങ്ങനാളില്‍
ആ മാല ചൂടുന്ന നേരം
കുറുകുഴലൂതി കുടവും കൊട്ടി
നിറപറയോടെ എഴുതിരിയോടെ
എതിരേല്‍ക്കുക നാം കളഭത്തൊടുകുറി ചാര്‍ത്തി
(ഏതോ ജലശംഖു )

കാര്‍മുകില്‍ തേരിലെ ചന്ദ്രകാന്തം പോലെ
ഓര്‍മ്മയില്‍ വാഴുമീ പൊന്‍ കിനാവില്‍
ആരാമ സംഗീത ധാര പെയ്യും
സോപാനവീണാ മഞ്ജിമകള്‍
ഭൂമി മാലതിയാകും പുണ്യനാളില്‍
ആ നാളിലീനാട് നീളെ
ഉതിര്‍മണി തൂവി വഴിമണി പാകി
നിറകതിരോടെ കുരവകളോടെ
വരവേല്‍ക്കുക നാം കളഭത്തൊടുകുറി ചാര്‍ത്തി
(ഏതോ ജലശംഖു )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts