ശ്രാവണചന്ദ്രിക തന്ത്രിയിൽ
ഉത്സവഗാനങ്ങള്‍ (രണ്ട്)
Shraavanachandrikaa Thanthriyil (Ulsava Gaanangal Vol II)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനവി മധുസൂദനന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:31.

ശ്രാവണ ചന്ദ്രികാ തന്ത്രിയില്‍ – എന്റെ
ശാരിക പാടുന്ന ഗാനം
സുസ്മിത മല്ലികാ വല്ലിയില്‍ – എന്റെ
ഭാമിനിയാടുന്ന താളം (സുസ്മിത )
(ശ്രാവണ )

ഒരു കോടി പൂ വിരിഞ്ഞാലും – അതില്‍
ഒരുപാട് തേന്‍ നിറഞ്ഞാലും (ഒരു കോടി )
അവളൊന്നു പുഞ്ചിരിച്ചാലേ – എന്റെ
മനസ്സിന്നു തിരുവോണമാകൂ (അവളൊന്നു )
(ശ്രാവണ )

നവതാരകള്‍ വിടര്‍ന്നാലും – എന്റെ
നയനത്തിലാടി നിന്നാലും (നവ )
അവളെന്റെ മുന്നില്‍ വന്നാലേ – എന്റെ
മനസ്സിന്നു തിരുവോണമാകൂ (അവളെന്റെ )
(ശ്രാവണ )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts