സമ്മതം മൂളാന്‍
ആര്‍ദ്രഗീതങ്ങള്‍
Sammatham Moolaan (Aardra Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംജെറി അമല്‍ദേവ്‌
ഗാനരചനകെ ജയകുമാര്‍
ഗായകര്‍ചന്ദ്രൻ ,സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:31.
.
സമ്മതം മൂളാന്‍ എന്തേ നാണം..
എന്റെ പെണ്ണാളായ്‌ മാറാന്‍..
വേനല്‍പ്പിറാവുകള്‍ തത്തിനടക്കുന്ന
മുറ്റത്തിരുന്നൊന്നു പാടാന്‍..
ഒന്നിച്ചിരുന്നൊന്നു പാടാന്‍..

കാവിലെപൂരം കാണാന്‍ നേരം
പോരാമെന്നോതിയോനല്ലേ..
കാണാമറയത്ത് നീ പോയനേരത്ത്
കണ്ണിമവെട്ടാതെ നിന്നൂ..
ഞാന്‍ വഴിക്കണ്ണുമായ് നിന്നൂ..
തിനവിളയും വയലലകള്‍ തോറും..
തങ്കക്കസവണിയും മിഴിയിണകള്‍ തോറും..
കിന്നാരക്കനവൂഞ്ഞാലാടീ പിന്നെ
കിളിമകളൊ കവിതകളും പാടീ..

മകരം വന്നാല്‍ നിറയെ മധുരം തന്നാല്‍
മെയ്യാതെ പൂ ചൂടി വരുമോ..
കാവില്‍ പോകാന്‍ നിന്നെ കാണാന്‍ പോരാന്‍
കനകാംബരമാല്യം നീ തരുമോ..
നാളായ നാളൊക്കെ താമരകൂട്ടില്‍
തൂവലുരുമ്മിയിരിക്കാം..
താലിയും മാലയും ചാന്തുമായ് വന്നാല്‍
കൂട്ടിന്നു കൂടെ ഞാന്‍ പോരാം..
തിനവിളയും വയലലകള്‍ തോറും
തങ്കക്കസവണിയും മിഴിയിണകള്‍ തോറും..
കിന്നാരക്കനവൂഞ്ഞാലാടീ പിന്നെ
കിളിമകളൊ കവിതകളും പാടീ..

കാവിലെ പൂരം.. കൊടിയേറും നേരം..
കരളില്‍ പൂത്താലം.. തായമ്പക മേളം..

കാവിലെ പൂരം കൊടിയേറും നേരം..
കരളില്‍ പൂത്താലം തായമ്പക മേളം..
കൈയ്യെത്താ ദൂരെ പോയ്‌നിന്നതുമാരെ..
കാണാത്തതു പോലെ ഭാവിച്ചതുമാരെ..
തിനവിളയും വയലലകള്‍ തോറും..
തങ്കക്കസവണിയും മിഴിയിണകള്‍ തോറും..
കിന്നാരക്കനവൂഞ്ഞാലാടീ പിന്നെ
കിളിമകളൊ കവിതകളും പാടീ..

നേരം‌പോയ് നേരം‌പോയ് പെണ്‌ണേ
അന്തിക്കതിരലയും പുഴയരികില്‍ വായോ..
അരയോളം വെള്ളത്തില്‍ നീന്തും നേരം
അരികത്തെങ്ങാനും നീ വന്നാല്‍..
ഉടലിന്‍ വടിവില്‍ എന്‍ മിഴിയലകള്‍ ഞൊറിയും
പിന്നെ ഇടനെഞ്ചില്‍ പുതുനാണം വിരിയും..
ഉടലിന്‍ വടിവില്‍ എന്‍ മിഴിയലകള്‍ ഞൊറിയും
പിന്നെ ഇടനെഞ്ചില്‍ പുതുനാണം വിരിയും..
തിനവിളയും വയലലകള്‍ തോറും..
തങ്കക്കസവണിയും മിഴിയിണകള്‍ തോറും..
കിന്നാരക്കനവൂഞ്ഞാലാടീ പിന്നെ
കിളിമകളൊ കവിതകളും പാടീ..

ഈ മാനം.. ഇപ്പൊന്മാനം.. ഇവിടൊരു
പൂമലര്‍ത്തളികയുമായ് വന്നൂ..
നിന്നെക്കാണാതെ എന്‍ കരളും നോന്തൂ..
മൂവന്തി.. ഈ മൂവന്തി.. മുകളില്‍
മണിവര്‍ണ്ണ തൊങ്ങലുകള്‍ തീര്‍ത്തൂ..
എന്നെ തേടാതെ നീയെന്തിനു നിന്നൂ..
വിരിയൂ.. മധുവിധു മലരേ..
കരളില്‍.. കനവില്‍.. ഒരു തേന്‍മഴ ചൊരിയൂ
വിരിയൂ.. മധുവിധു മലരേ..
കരളില്‍.. കനവില്‍.. ഒരു തേന്‍മഴ ചൊരിയൂ
ആ...... ആ....... ആ‍....
തിനവിളയും വയലലകള്‍ തോറും..
തങ്കക്കസവണിയും മിഴിയിണകള്‍ തോറും..
കിന്നാരക്കനവൂഞ്ഞാലാടീ പിന്നെ
കിളിമകളൊ കവിതകളും പാടീ..

.



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts