കരിമാന പാടത്ത്
പ്രഭാത ഗീതങ്ങൾ
Karimaana paadaththu (Prabhatha Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനവി മധുസൂദനന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ് ,സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:11.

കരിമാനപ്പാടത്തു പൊന്നു വിതച്ചു ...

കരിമാനപ്പാടത്തു പൊന്നു വിതച്ചു
കിളിയടിക്കാന്‍ കാറ്റിറങ്ങി
ഹാ... കിളിയടിക്കാന്‍ .. ഹോ ഹോ ... കാറ്റിറങ്ങി
ഇരുളേ പോ കതിരേ വാ വെളുപ്പാന്‍കാലത്ത്
വെള്ള വിരിക്കാന്‍ വാ
വെള്ള വിരിക്കാന്‍ വാ
പൊന്നിന്‍ പൂക്കുല വയ്ക്കാന്‍ വാ
പൊന്നിന്‍ പൂക്കുല വയ്ക്കാന്‍ വാ
പൂക്കുല വയ്ക്കാന്‍ വാ
പൂക്കുല വയ്ക്കാന്‍ വാ
(കരിമാന )

ല ല ല ല ല ... (X4)

വെട്ടം വീഴാന്‍ നേരം
വിള നാലു മേനി നാലു മേനി നാലു മേനി
വെട്ടം വീണാല്‍ പിന്നെ
പൊലി നൂറു മേനി നൂറു മേനി നൂറു മേനി
ഓ ...(വെട്ടം വീഴാന്‍ )
പൊന്‍ വടികുത്തിപ്പാടവരമ്പില്‍
പൊന്‍ തിരുമേനി വരുമ്പോള്‍
പൊന്‍ വടികുത്തിപ്പാടവരമ്പില്‍
പൊന്‍ തിരുമേനി വരുമ്പോള്‍
മണ്ണിന്‍ മനസ്സില്‍ തെളിയും നെയ്ത്തിരി
ആയിരമായിരമായിരം മേനി
ഹാ ... മണ്ണിന്‍ മനസ്സില്‍ തെളിയും നെയ്ത്തിരി
ആയിരമായിരമായിരം മേനി
(കരിമാന )

താളം കാത്തു കിടക്കും
ഒരു തുടിപോലെ തുടിപോലെ തുടിപോലെ
ഉണരും മണ്ണാകെ
കുറി ഏഴുവര്‍ണ്ണമേഴുവര്‍ണ്ണമേഴുവര്‍ണ്ണം
(താളം )
പൊന്‍ പറ വച്ച് പതിരില്ലാക്കുല
നെന്മണി വാരിയിടുമ്പോള്‍
പൊന്‍ പറ വച്ച് പതിരില്ലാക്കുല
നെന്മണി വാരിയിടുമ്പോള്‍
മണ്ണിന്‍ മിഴിയിലെ മയിലാട്ടത്തിനു
ആയിരമായിരമായിരം വര്‍ണ്ണം
മണ്ണിന്‍ മിഴിയിലെ മയിലാട്ടത്തിനു
ആയിരമായിരമായിരം വര്‍ണ്ണം
(കരിമാന )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts