ഉദയമായി ഉണരാന്‍
പ്രഭാത ഗീതങ്ങൾ
Udayamaayi unaraan (Prabhatha Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനവി മധുസൂദനന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ് ,സുജാത മോഹൻ
രാഗംബൗളി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:12.

ഉദയമായീ ...ഉണരാന്‍ സമയമായി ...
ഉദയമായീ ...ഉണരാന്‍ സമയമായി ...
വ്രതമിരിക്കും പൂമൊട്ടുകളേ
മനസ്സുറങ്ങും വെണ്‍ പ്രാവുകളേ
സുപ്രഭാതം ... മംഗല സുപ്രഭാതം ...
പ്രഭാതം പ്രഭാതം
സുപ്രഭാതം ... മംഗല സുപ്രഭാതം ...
പ്രഭാതം പ്രഭാതം ...
ഉത്തിഷ്ഠത ജാഗ്രത
പ്രാപ്യ വരാന്‍ നിബോധത
ഉത്തിഷ്ഠത ജാഗ്രത
പ്രാപ്യ വരാന്‍ നിബോധത

ബ്രാഹ്മ രൌദ്ര മുഹൂര്‍ത്ത മുകുളങ്ങള്‍
ശംഖ നാദ ദലങ്ങളാര്‍ന്നു (ബ്രാഹ്മ )
സൂര്യ വന്ദന കിരണങ്ങള്‍
ഊറി വീണൊരു രജത താരമുണര്‍ന്നു (സൂര്യ )
ആ ...

വെണ്‍ തുഷാര ഹൃദന്ത തന്ത്രികളില്‍
വെങ്കടേശ്വര സുപ്രഭാതധ്വനി മുഴങ്ങുന്നു
(വെണ്‍ തുഷാര )
ഭജന പാടും പൂഞ്ചോലകളില്‍
പാവനം ഹരിനാമ കീര്‍ത്തനമൊഴുകുന്നൂ (ഭജന )
(ഉദയമായീ )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts