കാറ്റേ പൂങ്കാറ്റേ
ആവണിപ്പൂക്കൂട
Katte poonkatte (Aavani Pookkooda)
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംഉഷാ ഖന്ന
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:12.

നിസ ഗസനിസ
നിസ മരിനിസ

കാറ്റേ പൂങ്കാറ്റേ
കാറ്റേ പൂങ്കാറ്റേ
ഈ രാവില്‍ ആരാമഭൂവില്‍
ആരെ തേടുന്നു കാറ്റേ
(കാറ്റേ പൂങ്കാറ്റേ )

ഏതോ വിരഹാര്‍ദ്ര ഗാനം പാടി
ഏകാകിയായ്‌ ഈ രാവില്‍ (ഏതോ )
ആരോമലാളെ തേടുന്നതെങ്ങോ
(കാറ്റേ പൂങ്കാറ്റേ )

വാനില്‍ ചിരിക്കുന്ന താരങ്ങളേ
കളിയാക്കുന്നോ കാമുകനെ (വാനില്‍ )
പൂന്തിങ്കള്‍ കാണാതെ കണ്‍ മൂടിയോ
(കാറ്റേ പൂങ്കാറ്റേ )

പൂക്കുന്ന തേന്മാവിന്‍ ശാഖയില്‍
കേള്‍ക്കുന്നുവോ നിന്‍ ഗല്‍ഗദം (പൂക്കുന്ന )
രാപ്പാടി ദൂരത്തായ് കേഴുന്നുവോ
(കാറ്റേ പൂങ്കാറ്റേ )





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts