പാൽനിരപ്പു പുഞ്ചിരി
പൊന്നോണതരംഗിണി
Palnirapu Punchiri (Ponnona Tharangini)
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംരവീന്ദ്രൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംകാപ്പി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:15.

പാല്‍നിരപ്പൂപ്പുഞ്ചിരി തൂകി
പൂമകളേ വാ എന്‍ പൂമകളേ വാ
പൂവിളിച്ച് പൂവിറുത്ത്
പൂപ്പട കൂട്ടി പൂവട ചുട്ട്
ഒന്നിച്ചിരുന്ന് ഒന്നായ് ചിരിച്ച്
ഓണമുണ്ണാന്‍ വാ...
പൊന്നോണമുണ്ണാന്‍ വാ വാ...
(പാല്‍നിരപ്പൂ)

ചോടുവച്ച് വളകിലുക്കി കൂടിയാടാന്‍ വാ
കേള്‍വികേട്ട തിരുവാതിരത്താളമിടാന്‍ വാ
ഇരയിമ്മന്‍ തമ്പി പാടിയ കുമ്മി
ആടാന്‍ വാ വാ വാ...
(പാല്‍നിരപ്പൂ)

കളംവരച്ച് വിളക്ക്‌വച്ച് കളി തുടങ്ങാന്‍ വാ
കയ്യില്‍ തുമ്പക്കുലകളേന്തി തുമ്പിതുള്ളാന്‍ വാ
മലയാളത്തനിമയായ് എന്‍ തമ്പുരാട്ടീ
വാ വാ വാ വാ വാ...
(പാല്‍നിരപ്പൂ)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts