ശ്രാവണ ചന്ദ്രിക
ഗാനോത്സവം
Sravana Chandrika (Gaanolsavam)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംജെറി അമല്‍ദേവ്‌
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:16.

ശ്രാവണചന്ദ്രികാപുഷ്പം ചൂടിയ
ശ്യാമളഗാത്രിയാം രാത്രി - നിന്റെ
ചുരുള്‍മുടി ചുംബിച്ച കാറ്റിനും
ഇന്നെന്തൊരുന്മാദം [2]
(ശ്രാവണ...)

നക്ഷത്രരത്നമനോഹരമാം നിന്റെ
അക്ഷയ മധുപാത്രം നിറയുന്നു
നിന്റെ മണിയറദീപങ്ങള്‍
കണ്‍ചിമ്മിയെന്നെ വിളിക്കുന്നു
നിറയൂ എന്നില്‍ നിറയൂ - ഒരു
നിര്‍വൃതിയായ് നിറയൂ [2]
(ശ്രാവണ...)

മഞ്ജീരനാദമനോഞ്ജമാകും നിന്റെ
മഞ്ജുപദതാളം ക്ഷണിക്കുന്നു
നിന്റെ കവിളിലെ ചെമ്പനീര്‍പ്പൂക്കള്‍
എന്നെ മാടിവിളിക്കുന്നു
നിറയൂ എന്നില്‍ നിറയൂ - ഒരു
നിര്‍വൃതിയായ് നിറയൂ [2]
(ശ്രാവണ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts