വിശദവിവരങ്ങള്‍ | |
വര്‍ഷം | 1984 |
സംഗീതം | ജെറി അമല്‍ദേവ് |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | കെ ജെ യേശുദാസ് ,കെ എസ് ചിത്ര |
രാഗം | ജോഗ് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:27:16.
ഇല്ലിമുളം കാട്ടിലുണരും കുസൃതിപ്പൂവേ - നിന്റെ തിരുവികൃതിപ്പൂഞ്ചൊടിയില് അരിതിരിയോ പൂത്തിരിയോ (ഇല്ലിമുളം) മഞ്ഞവെയില്‍ നഖമുനയാലേ കുഞ്ഞിക്കവിള്‍ നുള്ളീല്ലേ? കൊഞ്ഞനംകാട്ടി നിന്നില്ലേ? ചൊല്ല് ചൊല്ല് നിന്നുള്ളിലാരും കാണാമുറിവുകളില്ലേ മുറിവുകളില്ലേ കാണാമുറിവുകളില്ലേ ആരുമാരുമാരും കാണാമുറിവുകളില്ലേ (ഇല്ലിമുളം) നിന്നിലെഴും മുറിവുകളാരോ പൊന്‍വിരലാല്‍ തഴുകീല്ലേ? ആകാശം പൂത്തിറങ്ങീലേ? നിന്റെ നെഞ്ചില്‍ ആലോലം ആരും കാണാക്കിളി പാടീലേ? കിളി പാടീലേ, കാണാക്കിളി പാടീലേ? ആരുമാരുമാരും കാണാക്കിളി പാടീലേ? (ഇല്ലിമുളം) സ്വര്ണ്ണമലര്ച്ചിറകുകള് വീശി വിണ്ണിലെ മാലാഖകളോ നിന് ചുറ്റും നൃത്തമാടീലേ തുമ്പിതുള്ളി നിന് കരളില്‍ ആരോ പാടും കുളിരുകളില്ലേ കുളിരുകളില്ലേ, പാടും കുളിരുകളില്ലേ ആരോ ആരോ ആരോ പാടും കുളിരുകളില്ലേ (ഇല്ലിമുളം) | |