ഇമ്മലയലത്തിക്കുറി
മൈലാഞ്ചിപ്പാട്ടുകൾ 3
Immalayalatthikkuri (Mylanchi Pattukal Vol III)
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംസി ഏ അബൂബക്കർ ,വി എം കുട്ടി
ഗാനരചനപരമ്പരാഗതം
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 24 2017 04:40:16.
ഇമ്മലയാളത്തിക്കുറി വന്നതു പോലത്തൊരു മലവെള്ളം
ഗമ്മലു മുമ്പു കേറിയതാരും കണ്ടില്ല
എത്തറ മാടം പീടിക വീടും തോടും മല കുന്നും
കുത്തി ഇടിഞ്ഞു ഒലിച്ചതിനൊന്നും മട്ടില്ല (ഇമ്മലയാളത്തിക്കുറി)

വന്മാരമാകിന ആലുകളും വടി വേരു പറിഞ്ഞു കുഴക്കാനെ
വെട്ടി മുറിച്ച പണിത്തര മാവൊട് തേക്ക് പിലാവുകൾ മിക്കാനെ
ഇമ്മലയാളമിനാലുവഴിക്കുമെ പോയതുമില്ല കണക്കാനെ
ഇങ്ങനെ തെങ്ങു കെഴങ്ങു പിലാവുകളാളുകളും പല ദിക്കാനെ
വേണ്ടും പടി പലകെണിപെട്ടും ആണ്ടും ജനമതിൽമറിഞ്ഞിട്ടും
കനകം ആഭരണം മറ്റും അനേകം കിറിഷി വിത്തും
കൊപ്പറ കുരുമുളകെള്ളുമെ നെല്ലും
ഇപ്പറഞ്ഞൊരുവകയില്ലവെ തെല്ലും

ഇങ്ങനെ കേക്ക് വഴിക്ക് നിലംബൂറോഡു മുതൽ മറ്റും
മുങ്ങിടെ മുംബാടീടാവണ്ണും ദേശമേ (ഇങ്ങനെ)

പൊങ്ങിയ വെള്ളത്തിന്റൊരു കേടു
മലപ്പുറം ദിക്കു മുതൽക്കാനേ
പൊട്ടിയൊലിച്ചു പുഴയ്ക് വരുന്നൊരു
കോളുകൾ ചാടി പിടിത്താനെ
എന്നുമൊരൊത്തതിലേറെവെയാളുകൾ
വന്നു നിരന്നു പിടിത്താനെ
ഏറിയ നല്ലൊരു വെട്ടി കസാലകൾ
മേശയും കട്ടിലൊലിത്താനെ
വീട്ടിൽ മറ്റുള്ള മേൽത്തരമോട്ടിൻ ചെമ്പും ചില പാത്രം
ചുറഞ്ഞും കിറഞ്ഞും തങ്ങി
തിരിഞ്ഞും മറിഞ്ഞും പൊങ്ങി
തട്ടിയും മുട്ടിയും പല വഴി മാറി
പട്ടിയും പൂച്ച പുരപ്പുറമേറി

ഏറിയ ഊരിൻ നാടും മാടും മറ്റും മുങ്ങി പൊങ്ങി
അണ്ണിയെടുത്തു മലച്ച് ശവങ്ങളായിട്ട്
എത്തറ കോഴി പരുത്ത പെരുമ്പാമ്പിന്റെ മലമൂർഖൻ
കുത്തിയൊലിച്ചു പുഴക്കുമെ ചീർത്ത് പോയിട്ടേ (ഇമ്മയലാളത്തിക്കുറി)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts