ദേവശാരികെ പാടു
രാഗ വീണ
Deva Shaarike Paadu (Raaga Veena)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംകണ്ണൂര്‍ രാജന്‍
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കെ ജെ യേശുദാസ് ,പി സുശീല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:21.


ദേവശാരികേ പാടൂ
എന്റെ ഭൂമിയില്‍ പോരൂ (ദേവ )
താരുണ്യം നമ്മളെ തേടുന്ന കാലം
കൂടൊന്നു കൂട്ടീ ഞാന്‍
പകലില്‍ രാവു തീര്‍ക്കാന്‍
രാവില്‍ പകല്‍ വിടര്‍ത്താന്‍ (പകലില്‍ )

പ്രേമരൂപനേ പാടൂ
എന്റെ ഭൂമിയില്‍ പോരൂ
താരുണ്യം നമ്മളെ തേടുന്ന കാലം
കൂടൊന്നു കൂട്ടീ ഞാന്‍
പകലില്‍ രാവു തീര്‍ക്കാന്‍
രാവില്‍ പകല്‍ വിടര്‍ത്താന്‍
(ദേവ )

ഹൃദയവാനില്‍ ബിംബമായ് നീ
പുളകമേകും ദൃശ്യമായ് നീ (ഹൃദയ )
കനകക്കിനാക്കളേകി
കരളില്‍ നിലാവ് തൂകി
കാമിതേ നീ അരികില്‍ വരൂ ..... വരൂ ....
പ്രേമരൂപനേ പാടൂ
എന്റെ ഭൂമിയില്‍ പോരൂ .....

പ്രണയവീണാ വാഹിയായ് നീ
മധുര വ്രീളാ ലോലയായ് നീ (പ്രണയ )
കിരണ തടാകം താണ്ടി
മദന മന്ദാരം ഏന്തി
ജീവനെ നീ അരികില്‍ വരൂ ..... വരൂ .....
(ദേവ )
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts