താവക വഴിയില്‍
രാഗ വീണ
Thaavaka Vazhiyil (Raaga Veena)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംകണ്ണൂര്‍ രാജന്‍
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍പി സുശീല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:22.


താവക വഴിയില്‍ താരുകള്‍ വിതറി
കാത്തിരുന്നു കളിതോഴാ
മാവുകള്‍ പൂക്കും കാലങ്ങള്‍ പലതും
ഓര്‍ത്തിരിപ്പൂ കളിത്തോഴാ
(താവക )

ദിനവും ഞാന്‍ നിന്നെ ധ്യാനിച്ചു
ഇവിടെ നിന്നെ ഞാന്‍ പൂജിച്ചു (ദിനവും )
പലതും ചൊല്ലാന്‍ ആശിച്ചുപോയ്‌ ഞാന്‍
പഴയത് പോല്‍ വന്നെന്‍ കണ്ണുകള്‍ പൊത്തുമോ
(താവക )

ഒരു നാള്‍ നീ തന്ന മയില്‍‌പ്പീലി
ഉയിരായ്‌ ഇന്നും ഞാന്‍ കരുതുന്നു (ഒരു നാള്‍ )
അരിയ കിനാവിന്റെ പൊന്‍ മുത്തുകള്‍
പഴയതുപോല്‍ തന്നെ നീവന്നെടുക്കൂ
(താവക )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts