മുനികന്യകെ
രാഗ വീണ
Muni Kanyake (Raaga Veena)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംകണ്ണൂര്‍ രാജന്‍
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:22.


മുനികന്യകേ എന്റെ മുനികന്യകേ
താമരയിലയില്‍ തളിര്‍ വിരലാലൊരു
പ്രേമ ലേഖനമെഴുതൂ എഴുതൂ
പ്രേമ ലേഖനമെഴുതൂ
(മുനി കന്യകേ )

മാറില്‍ മരവുരി മുറുകുകയാണോ
മാന്മിഴിയില്‍ സ്വപ്നം വിരിയുകയാണോ (മാറില്‍ )
മാനിനു പിന്‍പേ ഓടും നേരം
വഴിയില്‍ നാണം തുളുമ്പുകയാണോ
താരുണ്യമേ നിത്യ താരുണ്യമേ
(മുനികന്യകേ )

മോതിരം ഒന്നാ വിരലില്‍ ചാര്‍ത്താന്‍
ചുംബനമാല്യം നിന്‍ തനുവില്‍ ചാര്‍ത്താന്‍ (മോതിരം )
ആദ്യ കിനാവിന്‍ ചമത നനയ്ക്കാന്‍
സദയം നല്‍കൂ അനുമതിയിനി നീ
ശാലീനതേ നിത്യ ശാലീനതേ
(മുനികന്യകേ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts