ഗുരുവായൂരൊരു മഥുര
വനമാല
Guruvaayoororu madhura (Vanamaala)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംപി കെ കേശവൻ നമ്പൂതിരി
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംതിലംഗ്‌
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:24.

ഗുരുവായൂരൊരു മഥുര
എഴുതിയാല്‍ തീരാത്ത കവിത
ഒഴുകാതൊഴുകുന്ന യമുന
ഭക്തഹൃദയങ്ങളില്‍ സ്വര്‍ണ്ണദ്വാരക
(ഗുരുവായൂര്‍...)

ഞാനാ മഥുരാപുരിയില്‍
പശുവായ് മേഞ്ഞു നടക്കുന്നു
ഞാനാ കവിതയെ ഉള്ളിലുണര്‍ത്തും
ഗാനമാവുന്നു... അഷ്ടപദിഗാനമാവുന്നു...
ഈ ഗാനം കേള്‍ക്കുമോ
നാദബ്രഹ്മത്തിന്‍ തേരുതെളിക്കും
ഭഗവാന്‍ ശ്രീഗുരുവായൂരപ്പന്‍
(ഗുരുവായൂര്‍...)

ഞാനാ യമുനയില്‍
കൃഷ്ണശിലയായ് വീണുമയങ്ങുന്നു
ഞാനാ സ്വര്‍ണ്ണദ്വാരക തേടും
ബ്രാഹ്മണനാവുന്നു...
സതീര്‍ത്ഥ്യബ്രാഹ്മണനാവുന്നു..
ഈ കൈയ്യാല്‍ നല്‍കിടും
അവില്‍പ്പൊതി വാങ്ങുമോ
ശ്രീഗുരുവായൂരപ്പന്‍...
ദ്വാരകവാഴും ഭഗവാന്‍...
(ഗുരുവായൂര്‍...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts