അത്തം നക്ഷത്രം
ഓണപ്പൂത്താലം (അഞ്ച്)
Attham nakshathram (Onappootthaalam (Festival Songs Vol 5))
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംഔസേപ്പച്ചൻ
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ് ,കെ എസ് ചിത്ര ,സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 27 2012 05:33:21.
 
അത്തം നക്ഷത്രം ഞെട്ടറ്റു വീണു
ചിത്തിരപ്പൂക്കളമാണോ - മുറ്റത്തു്
ചിത്തിരപ്പൂക്കളമാണോ
(അത്തം )
സ്വാതിതിരുന്നാളിന്‍ സംഗീതങ്ങളിലേ
അനന്തപത്മനാഭം ആശ്രയേ (2)
സ്വാതിതിരുന്നാളിന്‍ സംഗീതങ്ങളിലേ
സ്വരരാഗബിന്ദുക്കളാണോ
ആവണിത്തിരുവാതിരാക്കളിയാണോ
വീരവിരാടകുമാരവിഭോ
ചാരുതരഗുണസാഗരഭോ - മാരലാവണ്യ
നാരി മനോഹാരി താരുണ്യ - വന്നീടുക
ചാരത്തിഹ പാരില്‍ത്തവ
നേരത്തവരാരുത്തര സാരസ്യസാരമറിവതിനും
നല്ല മാരസ്യ ലീലകള്‍ ചെയു്വതിനും
(അത്തം )

പൂവിശാഖത്തേരിലാര്യന്‍ പുത്തരിച്ചോറുണ്ണാന്‍ വായോ
കാറ്റേ പൊന്നനിഴക്കുളിര്‍ കാറ്റേ
വെള്ളാരം കുന്നിലേ പൊന്മുളം കാട്ടിലേ
പുല്ലാങ്കുഴലൂതും കാറ്റേ വാ
നാട്ടുമാവിന്‍ കൊമ്പിലേറി നീട്ടിപ്പാടൂ കുയിലേ
കേട്ട ഗാനങ്ങല്‍ - നീ
കേട്ടൊരീണങ്ങള്‍
നീലക്കുരുവീ നീലക്കുരവീ
നീയൊരു കാര്യം ചൊല്ലുമോ (2)
(അത്തം )

ആദിമൂലദേവനും തിരുമൂര്‍ത്തി തന്‍ മൂവടിയാലേ
മോക്ഷം നേടിയ നല്‍പ്പെരുമാളേ
മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നു പോലെ
കള്ളവുമില്ല ചതിവുമില്ല
എള്ളോളമില്ല പൊളിവചനം
നിന്റെ രാജ്യം നല്ല രാജ്യ -
മിങ്ങു വീണ്ടും വരുമോ
വന്നു പൂരാടം ഹാ നല്ലൊരുത്രാടം
ഓണം ജഗത്തിങ്കല്‍ ചിങ്ങമാസം
വേണമലങ്കാരം മാനുഷര്‍ക്കു്
താ തെയ്യം താ തെയ്യം താ തെയ്യ തോം (2)
(അത്തം )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts