നിരയോ നിര നിരയോ
ഓണപ്പാട്ടുകള്‍ (ഒന്ന്)
Nirayo Nira Nirayo (Onapattukal Vol-1 (Onam Melodies))
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:27.
നിറയോ നിറ നിറയോ
പൊന്നാവണി നിറപറവച്ചു
പുന്നെല്ലിന്‍ അവലും മലരും
പൊന്നമ്പലനടയില്‍ വച്ചു
(നിറയോ)

കുന്നിമണിമാല കോര്‍ത്തു
കുന്നിന്‍‌മകള്‍ വാഴും കാവില്‍
കുന്നത്തെ തെച്ചിക്കാവില്‍
ഇന്നല്ലോ നിറമാല...
ഒരു പൂവു ഞാനും കോര്‍ത്തു
ഒരു തിരിയെന്നുള്ളില്‍ പൂത്തു
(നിറയോ)

പൊന്നമ്പിളി പൂക്കും ദിക്കില്‍
മന്ദാകിനി പാടും ദിക്കില്‍
മണ്‍‌കുടവും വീണയുമായി
ഇന്നാരോ വരവായി...
ഒരു പാട്ടു ഞാനും പാടാം
ഒരു തുടിയായ് ഞാനും കൂടാം
(നിറയോ)

പൊന്‍‌വെയിലില്‍ പോക്കുവെയിലില്‍
പുന്നാഗം പൂത്തപോലെ...
ഇന്നെന്റെ തുമ്പത്തൊടിയും
സിന്ദൂരം ചാര്‍ത്തുന്നു...
ഒരു നുള്ളു സിന്ദൂരം താ
ഒരു കുറി നീ ചാര്‍ത്തിത്താ
(നിറയോ)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts