എന്റെ ഹൃദയം നിന്റെ മുന്നില്‍
ഓണപ്പാട്ടുകള്‍ (ഒന്ന്)
Ente Hridayam Ninte Munnil (Onapattukal Vol-1 (Onam Melodies))
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംകദന കുതൂഹലം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:29.
എന്റെ ഹൃദയം നിന്റെ മുന്നില്‍
പൊന്‍‌തുടിയായ് മുഴങ്ങുന്നു...
നിന്റെ വരവില്‍ ഭൂമിയാകെ
ഉണര്‍ന്നു പാടുന്നു...
(എന്റെ...)

നെറുകയില്‍ തിരുമുറിവു ചാര്‍ത്തിയ തിരുകുറിയോടെ
കരപുടങ്ങളില്‍ നിറയെ ആണിപ്പഴുതുകളോടെ
ഇവിടെ നിന്നെ കാത്തുനില്‌പൂ മനുഷ്യപുത്രന്മാര്‍
വരിക, സംക്രമപുരുഷ! നിന്‍ രഥചക്രഗാഥയുമായ്
(എന്റെ...)

അഭയമായ് മധുരാന്നമായ് നീ അമൃതമായി വരൂ
അരുണരശ്മികളാര്‍ന്നൊരശ്വരഥം തെളിച്ചു വരൂ
ഇവിടെ ഞങ്ങടെ പൊന്‍‌കിനാക്കളെ അജഗണങ്ങളെയും
കുരുതിചെയ്തു! നീയവയ്ക്കിനി വീണ്ടുമുയിര്‍‌നല്‍കൂ
(എന്റെ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts