കണ്ണനെ കണി കാണാൻ
ഓണപ്പാട്ടുകള്‍ (ഒന്ന്)
Kannane Kani Kaanaan (Onapattukal Vol-1 (Onam Melodies))
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംകാപ്പി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:27.
virutham:


വിരുത്തം:

കൊന്നപ്പൂക്കളില്‍ നിന്റെ കിങ്ങിണി
നറും മന്ദാരപുഷ്പങ്ങളില്‍
നിന്‍ മന്ദസ്മിതകാന്തി
നിന്‍ മിഴികളിന്നീ ശംഖുപുഷ്പങ്ങളില്‍
നിന്‍ മെയ്‌ശോഭകളിന്ദ്രനീലമുകിലില്‍
പട്ടാട പൊന്‍‌വെയിലിലും
കണ്ണാ വേറൊരു പുണ്യമെന്ത്
മിഴികള്‍ക്കെങ്ങും ഭവദ്ദര്‍ശനം

പാട്ട്:

കണ്ണനെ കണികാണാന്‍
കണ്ണന്റെ കളികാണാന്‍
കണ്ണടച്ചുറങ്ങേണം നിന്‍ മലര്‍-
ക്കണ്ണടച്ചുറങ്ങേണം...
(കണ്ണനെ)

കണ്ണടച്ചുറങ്ങുമ്പോള്‍ കള്ളനടുത്തുവന്നു
കിന്നാരം പറയുന്നുണ്ടോ - അവന്‍
കണ്ണഞ്ചും ചിരിയുടെ കള്ളത്താക്കോലുകൊണ്ട്
കരളിന്റെ കലവറ തുറക്കുന്നുണ്ടോ?
(കണ്ണനെ)

കണ്ണാടിച്ചെപ്പെടുത്തു കൈവിരല്‍ത്തുമ്പു നീട്ടി
സിന്ദൂരമണിയുന്നുണ്ടോ - അവന്‍
കല്‍ക്കണ്ടം ചേര്‍ത്തുവച്ച കാച്ചിയ പാലെടുത്ത്
ഇരുമിഴിയറിയാതെ കുടിക്കുന്നുണ്ടോ?
(കണ്ണനെ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts