കനിവോലും ഭൂമി
ഭാവ ഗീതങ്ങൾ
Kanivolum Bhoomi (Bhaava Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംഎം ബി ശ്രീനിവാസന്‍
ഗാനരചനകാവാലം നാരായണപ്പണിക്കര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംപന്തുവരാളി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:29.
കനിവോലും ഭൂമി
ഭഗവതി വാഴ്ക..
കനിവോലും ഭൂമി
ഭഗവതി വാഴ്ക വാഴ്ക
കണിമലര്‍ക്കാവിലമ്മ... ആ.. ആ..
കണിമലര്‍ക്കാവിലമ്മ
അണിമയായ് ഗരിമയായ്
വസന്തമായ് വാഴ്ക
കനിവോലും ഭൂമി ഭഗവതീ...

അരുമറക്കാതലേ
അമ്മേ! ദയാവതീ!(അരുമറ..)
പിറവിക്കിടം തന്നു
നിറവായ് നെറിയായ്
തിറമായ് കരുതും തായേ
കനിവോലും ഭൂമി ഭഗവതീ...

ഉരുവം പൂണ്ടഴകാര്‍ന്നാല്‍
ഉടഞ്ഞല്ലോ പരിണാമം ആ.. ആ... (ഉരുവം..)
ഒരു പുതു സര്‍ജ്ജനമായ്
നവമായ് നിറമായുണരും
പരിപാകം നീ...
കനിവോലും ഭൂമി ഭഗവതീ...

കരുണാര്‍ദ്രേ സര്‍വ്വംസഹേ
മാനവന്‍ ദാനവനായ്.. ആ... ആ...(കരുണാർദ്രേ..)
കരുമന കാട്ടുകിലും
ശമമായ് ദമമായ് ശ്രമമായ്
ക്ഷമയാര്‍ന്നൂ നീ...

കനിവോലും ഭൂമി
ഭഗവതി വാഴ്ക വാഴ്ക..
കണിമലര്‍ക്കാവിലമ്മ
അണിമയായ് ഗരിമയായ്
വസന്തമായ് വാഴ്ക
കനിവോലും ഭൂമി ഭഗവതി വാഴ്ക വാഴ്ക വാഴ്ക...





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts