പ്രകൃതീ പ്രഭാവതീ
ഭാവ ഗീതങ്ങൾ
Prakruthi Prabhaavathi (Bhaava Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംഎം ബി ശ്രീനിവാസന്‍
ഗാനരചനകാവാലം നാരായണപ്പണിക്കര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംനാട്ടക്കുറിഞ്ചി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:29.
 പ്രകൃതീ പ്രഭാവതീ
നിയതീ നിയമവതീ (പ്രകൃതീ)
നിരതിശയം നിന്‍ വ്യാസം
നിത്യ ഹരിത വിന്യാസം(പ്രകൃതീ)

നവനവ ശുഭ ഭാവനകള്‍
നിറമിളകും ദലമുണരും പൂമ്പൊടി വിതറും
കുസുമ വിരാജിത രൂപം(നവനവ)
നറുമണമായ് നലമൊഴുകും
തൂമധു തുളിയായ് തൂകിന മധുരിത ഭാവം(നറു)
വസുന്ധര.. ഹൃതംഭര..
പകലിരവുകള്‍ വേലാതരംഗ
ഝംഝം ഝംകാരം പൊഴിയും
ചലദളികുലം അഴകുകള്‍ തിരയും ലീലാകരം
(പ്രകൃതീ പ്രഭാവതീ)

മൃദുല പവന വീജനമായ്
പുലരൊളിയുടെ കുളികുളിരില്‍
പൊന്നിളപുതുകി തളിരുടയാടകള്‍ ചാര്‍ത്തി(മൃദുല)
കനല്‍ നടുവില്‍ കനകമയം
വന്‍ തപമിളകും ഗ്രീഷ്മമുതഗ്രത കാട്ടീ(കനല്‍)
പ്രശാന്തമായ്.. ദിനാന്തമായ്..
വെളിവിരുളിനെ ആലിംഗനത്തില്‍
അടിമുടി സൌന്ദര്യം ചാര്‍ത്തും
നിശയൊഴിയവേ വീണ്ടും മഹിയുടെ പുനര്‍ജന്മമായ്
(പ്രകൃതീ പ്രഭാവതീ)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts