ഈശാന കോണേ
ഭാവ ഗീതങ്ങൾ
Eeshaana Kone (Bhaava Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംഎം ബി ശ്രീനിവാസന്‍
ഗാനരചനകാവാലം നാരായണപ്പണിക്കര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:29.
 ഈശാനകോണേ ഇടതടവില്ലാതേ നില്ലാതേ
ഉരുണ്ടു പിരണ്ടും ഇരുണ്ടു കൂടിയും എങ്ങോട്ട്(ഈശാന)
എങ്ങോട്ടാണെന്റെ നാടിന്‍ അഭിഷേകത്തിന്നൊരുക്കിയ
മാരിക്കാറുകളേ നിങ്ങള്‍ പായുവത്( എങ്ങോട്ടാണെന്റെ)

അതിരു കാക്കും മലമുടികളില്‍
ഉറയും ഉറവിന്‍ തിരുനടകളില്‍
ഉഴിയാന്‍ വീണുടയാന്‍
കടലലകളൊരുക്കിയ വഴിപാടല്ലേ
(ഈശാനകോണേ)

മണിയരയന്നങ്ങള്‍ പോവതു മാനസസരസ്സിലോ ഈ
മരതകഭൂമികളില്‍ നിങ്ങടെ കനവുകള്‍ വാടുകയോ
(മണിയരയന്നങ്ങള്‍)
ഇവിടെയല്ലീ മലയും കടലും പുഴയും വയലും
വനവുമൊരുങ്ങീ വിളിയില്‍ വീണ്‍ മൊഴിയില്‍
മനം പതറും മണ്ണൊടു വിട പറയല്ലേ
(ഈശാനകോണേ)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts