കലാഞ്ജന കാന്ത
ഭാവ ഗീതങ്ങൾ
Kalaanjana Kaantha (Bhaava Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംഎം ബി ശ്രീനിവാസന്‍
ഗാനരചനകാവാലം നാരായണപ്പണിക്കര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംചക്രവാകം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:30.
കാലാഞ്ജന കാന്തസന്ധ്യാതീരം
കനക രുചിരം ഏകാന്തം
ഏകമുഖം ഈ തീര്‍ത്ഥസഞ്ചാരം
വിരഹവിധുരം (കാലാഞ്ജന)

നോക്കിയാല്‍ തീരാതെ ദൂരം
എണ്ണിയാലൊടുങ്ങാതെ എണ്ണം
വര്‍ണ്ണിപ്പാനരുതാതെ വര്‍ണ്ണം
ഈ അമേയത അപ്രമേയത
ദൈവം! ദൈവരചനാവൈഭവം
(കാലാഞ്ജന)

എങ്ങുനിന്നീ വഴിയണഞ്ഞു
ഏതൊരു ദൂതുമായ് വലഞ്ഞു
ആരുടെ സങ്കേതം തിരഞ്ഞു
ഈ അനന്തത നീളുമപാരത
മാര്‍ഗ്ഗം! മാര്‍ഗ്ഗംതാനോ മോചനം
(കാലാഞ്ജന)malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts