സൌമിനി സന്ധ്യേ
എന്റെ വാനമ്പാടി
Soumini Sandhye (Ente Vaanambaadi)
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനആലപ്പി രംഗനാഥ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:30.


സൌമിനീ സന്ധ്യേ
സൌവര്‍ണ്ണ രാഗാര്‍ദ്രം
നിന്‍ തിരു ഹൃദയം
കാവ്യ സംഗീതം
സൌമിനീ സന്ധ്യേ

ഇന്നെന്തോരാവേശം
സാഗര മാനസം
ശ്രീമുഖീ നിന്നെ
നീലത്തിരപ്പൂചെണ്ടിനാല്‍
മാടി വില്‍ക്കുന്നു

സഹസ്ര മണി മുകിലാല്‍
മയിലേറി വിളയാടി
സമയമാം തേരില്‍ നീ
അരികില്‍ വരികില്ലേ
നീലത്തിരപ്പൂചെണ്ടിനാല്‍
മാടി വില്‍ക്കുന്നു

ആഴങ്ങളില്‍ തൂമുത്തുകള്‍
മോഹങ്ങളായിതാ
നീ വന്നിടും നേരങ്ങളില്‍
മാറില്‍ മയങ്ങുവാന്‍
ഓളങ്ങള്‍ പാടുന്ന താളത്തിനു
പൊന്‍ പാദസരം കിലുക്കി നീ
നടനം തുടങ്ങുമോ
സൌമിനീ സന്ധ്യേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts