ഹൃദയ വനിയില്‍
നീലാംബരി
Hrudaya vaniyil (Neelambari)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംചുള്ളിമണ്ണൂര്‍ ഷാജഹാന്‍
ഗാനരചനതോമസ് സാമുവൽ
ഗായകര്‍കെ ജെ യേശുദാസ് ,ശ്വേത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:31.
 

ഹൃദയവനിയിൽ പൂമെത്തയൊരുക്കും പൂക്കാലം
പൂവിനുള്ളിൽ തേൻ കിനിയും വാസന്തം (2)
ആരാമചന്ദ്രിക പാലൊളിയേകും വെൺപൂവേ
നിന്നധരം നുകരാൻ തേൻ വണ്ടെന്തേ വന്നില്ലാ
വിരഹമോ നിൻ മിഴിയിൽ വിതുമ്പലോ നിൻ ചൊടിയിൽ
(ഹൃദയവനിയിൽ...)


ഉത്രാടരാത്രിയിലെ പൂനിലാവൊളിയിൽ
അവൻ നിനക്കേകിയ ചുംബനങ്ങൾ ഓർത്തുവോ നീ
നിന്നരികിൽ എത്തുമ്പോൾ എന്നും നിനക്കായി
മൂളുന്നൊരീ പ്രണയഗാനങ്ങൾ ഓർത്തുവോ നീ
(ഹൃദയവനിയിൽ...)


പൗർണ്ണമി തൻ മടിയിൽ പവിഴമല്ലി മയങ്ങുമ്പോൾ
അതിന്റെ മാദക സുഗന്ധമതിൽ കാറ്റുണർന്നിടുമ്പോൾ
നാലുമണിപ്പൂവുകളും കിനാവിലലിയുമ്പോൾ
നീ മാത്രമീ രാവിലെന്തേ ഉറങ്ങിയില്ലാ
(ഹൃദയവനിയിൽ...)





 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts