മഴമുകിലിൻ
നീലാംബരി
Mazhamukilin (Neelambari)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംഅയിരൂര്‍ സദാശിവന്‍
ഗാനരചനതോമസ് സാമുവൽ
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:32.

മഴമുകിലിന്‍ നാട്ടില്‍ ഞാനൊരു വീട് കെട്ടി
കളഭത്താല്‍ അകത്തളങ്ങള്‍ അലങ്കരിച്ചു
സഖി നിന്നെ പ്രണയിക്കാന്‍ ആരോരുമറിയാതെ
മോഹമലരുകള്‍ മനസ്സില്‍ വിടരുന്നു
(മഴമുകിലിന്‍ )

ചന്ദ്രക്കല മാനത്തു വിടരുന്ന രാത്രിയില്‍
സ്വപ്നങ്ങളായിരം നെയ്തു കൂട്ടി (ചന്ദ്രക്കല )
ചന്ദനത്തോണിയില്‍ ചാരുമുഖീ നിന്നെ
നക്ഷത്രലോകത്തേക്കാനയിക്കാം
നക്ഷത്രലോകത്തേക്കാനയിക്കാം
(മഴമുകിലിന്‍ )

മഴവില്‍ക്കൊടി മാനത്തു വിരിയുന്ന വേളയില്‍
വര്‍ണ്ണങ്ങളായിരം ചാലിച്ചു ഞാന്‍ (മഴവില്‍ )
ആലിലത്തോണിയില്‍ ചന്ദ്രമുഖീ നിന്നെ
ആകാശഗംഗയിലേക്കാനയിക്കാം
ആകാശഗംഗയിലേക്കാനയിക്കാം
(മഴമുകിലിന്‍ )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts