കയ്യിലൊരാട്ടിൻ കുഞ്ഞും
ശാന്തി ഗീതങ്ങൾ
Kayyiloraattinkunjum (Shanthi Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംജി ദേവരാജന്‍
ഗാനരചനലഭ്യമല്ല
ഗായകര്‍പി ജയചന്ദ്രൻ
രാഗംആഭേരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:35.
 
കൈയ്യിലൊരാട്ടിൻ കുഞ്ഞും
കണ്ണുകളിൽ ദയയും
പേറി വരുന്നു ദേവൻ
ഈശോ മിശിഹാ തമ്പുരാൻ

ആപത്തിലെന്നെ കാക്കും നല്ല സമരിയക്കാരാ
ഈ മരുഭൂമിയിലൂടെ വഴിപോക്കനിവൻ വരുമ്പോൾ
കാറ്റിലണഞ്ഞീടാതെൻ ജീവദീപം പൊതിയേണമേ
(കൈയ്യിലൊരാട്ടിൻ...)

വെള്ളം നീ വീഞ്ഞായ് മാറ്റി
വീഞ്ഞായ് നിൻ ചോരയേകി
അഞ്ചപ്പം കൊണ്ടു നീയൂട്ടി
അയ്യായിരങ്ങളെയൊരിക്കൽ
കാനൽ ജലങ്ങളിലും
ദാഹതീർത്ഥം ചൊരിയേണമേ
(കൈയ്യിലൊരാട്ടിൻ...)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts