പിച്ചക നക്ഷത്ര
ശാന്തി ഗീതങ്ങൾ
Pichaka Nakshathra (Shanthi Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംജി ദേവരാജന്‍
ഗാനരചനലഭ്യമല്ല
ഗായകര്‍പി മാധുരി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:35.
പിച്ചകനക്ഷത്ര ജപമാല കോർക്കും
വൃശ്ചികകന്യേ സന്ധ്യേ
നിന്റെ മനസ്സിലെ ബേത് ലഹേമിൽ
ഇന്നുമാ പുൽത്തൊട്ടിലുണ്ടോ അതിൽ
ഞങ്ങടെ നക്ഷത്രമുറങ്ങുന്നുണ്ടോ

കാൽ വരിക്കുന്നിന്റെ താഴ്വരയിൽ നീ
കണ്ടോ പാവമൊരിടയനെ
കാണാതെ പോയ കുഞ്ഞാടിനെച്ചൊല്ലി
നോവും സ്നേഹമൂർത്തിയെ
ഓശാന ഓശാന
ദൈവത്തിൻ പുത്രനോശാന

ഗത്സമൻ തോട്ടത്തിൽ പൂ നുള്ളാൻ പോയ നീ
സത്യത്തിൻ ദേവനെക്കണ്ടോ
നിന്റെ അൾത്താരയിൽ മഞ്ഞുനീർമുത്തുകൾ
കണ്ണുനീർ പൂക്കൾ ചൊരിഞ്ഞോ
ഓശാന ഓശാന
ദൈവത്തിൻ പുത്രനോശാന



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts