പ്രകൃതി ജനനി
ശാന്തി ഗീതങ്ങൾ
Prakruthi Janani (Shanthi Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംജി ദേവരാജന്‍
ഗാനരചനലഭ്യമല്ല
ഗായകര്‍പി ജയചന്ദ്രൻ
രാഗംശുദ്ധധന്യാസി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:35.
 


 

പ്രകൃതീ ജനനീ പ്രഭാമയീ
നിയതീ നീയേ കൃപാകരീ

മാനവരാശിക്കയായ് നിന്നുടെ
മാറിടം മുലപ്പാൽ ചുരത്തുന്നു
സ്നേഹ മധുരസ്തന്യം ചുരത്തുന്നു
മഞ്ഞായ് മഴയായ് മധുചന്ദ്രികയായ്
മധുരസ്തന്യം ചുരത്തുന്നു
(പ്രകൃതീ..)

വിണ്ണിലിരിക്കും മാഥൻ നമുടെ
മണ്ണിലെ നാനാ ജനതതിക്കായ്
ഈ മണ്ണിലെ പുഷ്പ ലതാദികൾക്കായ്
കാലത്തിന്റെ തൊഴുത്തിൽ കെട്ടിയ
കാമധേനുവാണീ പ്രപഞ്ചം
(പ്രകൃതീ..)

അവൾക്കു മേയാൻ മേച്ചില്‍പ്പുറങ്ങൾ
അവൾക്കു കുടിക്കാൻ ദാഹജലം
പ്രിയ സഹോദരൻ നിൻ സ്നേഹജലം
ഒരുക്കിയെങ്കിൽ നിങ്ങൾക്കവളുടെ
അകിടുകൾ അമൃതം വർഷിപ്പൂ
(പ്രകൃതീ..)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts