അപ്പൂപ്പൻ‌കാവിൽ
മണ്ണാറശ്ശാല നാഗരാജ സ്തുതികൾ
Appooppan Kavil (Mannaarassaala Naagaraja Sthuthikal)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍പി ജയചന്ദ്രൻ
രാഗംഹംസനാദം
ഗാനത്തിന്റെ വരികള്‍
Last Modified: November 09 2023 14:46:39.
അപ്പൂപ്പൻ കാവിൽ വിളക്കുകൾ തെളിഞ്ഞു
ഉദയ ചന്ദ്രിക തെളിഞ്ഞൂ..
വിശ്വൈകദേവന് തോരണം തീർക്കുവാൻ
സജ്ജമായി വിധു മണ്ഡലം…

പാൽക്കടലോളങ്ങൾ പീയുഷമേന്തി
കാൽക്കലെത്തുന്നു ഭവാൻ തന്നിൽ നിത്യവും
ആർത്തലച്ചെത്തുന്ന പ്രാണികൾ ഞങ്ങളെ
കാത്തിടേണം കടാക്ഷിക്കേണമേ സദാ

പുറ്റുകൾ മുട്ടകൾ ഉപ്പുമഞ്ഞൾ പൊടിയും
മുറ്റിടും സ്വർണ്ണത്തിൻ നാഗരൂപങ്ങളും
അർപ്പിച്ചിടാൻ ഞങ്ങളെത്തുമീ വേളയിൽ
കൽപ്പിച്ചനുഗ്രഹം ഏകണേ മേൽക്കുമേൽ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts