മനമുരുകി
മണ്ണാറശ്ശാല നാഗരാജ സ്തുതികൾ
Manamuruki (Mannaarassaala Naagaraja Sthuthikal)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍പി ജയചന്ദ്രൻ ,കെ എസ് ചിത്ര
രാഗംമായാമാളവഗൗള
ഗാനത്തിന്റെ വരികള്‍
Last Modified: November 09 2023 14:52:37.
മനമുരുകി കണ്ണീരിൽ കുതിരുന്നൊരു വീണയുമായ്
മണ്ണാറശാലയിൽ പുള്ളുവൻ പാടി
കരകവിയും ഭക്തിതൻ നിറകുടവും പേറി...
ആയില്യം നാളിൽ പുള്ളോത്തി പാടി

കരകാണാതുഴലുന്നീ സംസാര സാഗര
തിരതല്ലീലവലംബം നൽകീടുമ്മേ
കദനത്തിൻ ഭാരത്താലണയും നിൻ തിരുമുൻപിൽ
ശരണം തരികടിയൻ പ്രണമിച്ചീടുന്നേ

നാളുണ്ട് പേരുണ്ട് നാഗരാജാവിന്റെ
നാവിന്റെ തുമ്പത്തെ കോപങ്ങൾ നീങ്ങേണം
നൂറും പാലേകീടാം ഉരുളി കമഴ്ത്തീടാം
ഒരു കുഞ്ഞിക്കാലിൻ വരവിനായി...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts