ആയില്യം നാളിൽ
മണ്ണാറശ്ശാല നാഗരാജ സ്തുതികൾ
Aayillyam Naalil (Mannaarassaala Naagaraja Sthuthikal)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍പി ജയചന്ദ്രൻ
രാഗംരാഗമാലിക
ഗാനത്തിന്റെ വരികള്‍
Last Modified: November 07 2023 13:07:39.
ആയില്യം നാളില്‍ പ്രഭാതമായീ
രാവിന്‍ ആനന്ദമായീ പറന്നകന്നീടുവാന്‍
ചുറ്റും പ്രദക്ഷിണം വയ്ക്കുന്ന ഭക്തരാല്‍
മുറ്റുമീ ചുറ്റമ്പലത്തില്‍ എത്തുന്നു ഞാന്‍
ഓംകാരത്തിന്‍ ഉടയോനേ
നിവേദ പുംഗവനേ
അഭീഷ്ടസിദ്ധി ദായകനേ
രോഗ നാശകനേ
മണ്ണാര്‍ശാലയില്‍ വാഴും ദേവാ ശരണം...
ദേവാ ശരണം...ദേവാ ശരണം...

കോടാനുകോടി ജനങ്ങളെ നിത്യവും
രോഗങ്ങള്‍ നീക്കി രക്ഷിക്കുന്ന ദേവനേ
നേരില്‍ പിറന്നാള്‍ ദിനമാകും വേളയില്‍
കാണുവാന്‍ വന്ദിച്ചിടാന്‍ ഭാഗ്യമേകണം
ഓംകാരത്തിന്‍ ഉടയോനേ
നിവേദ പുംഗവനേ
അഭീഷ്ടസിദ്ധി ദായകനേ
രോഗ നാശകനേ
മണ്ണാര്‍ശാലയില്‍ വാഴും ദേവാ ശരണം...
ദേവാ ശരണം...ദേവാ ശരണം...

പട്ടുവിതാനിച്ച പൂമുഖപ്പന്തലില്‍
എത്തുമെഴുന്നള്ളി ദേവന്റെ വിഗ്രഹം
പത്മപീഠത്തില്‍ ഇരുത്തീ നിവേദ്യങ്ങള്‍
അര്‍പ്പിക്കും അമ്മയെ കണ്ടു തൊഴുന്നേന്‍
ഓംകാരത്തിന്‍ ഉടയോനേ
നിവേദ പുംഗവനേ
അഭീഷ്ടസിദ്ധി ദായകനേ
രോഗ നാശകനേ
മണ്ണാര്‍ശാലയില്‍ വാഴും ദേവാ ശരണം...
ദേവാ ശരണം...ദേവാ ശരണം...

സത്യധര്‍മ്മങ്ങള്‍ക്ക് ലോഭം വരുത്താതെ
സത്വമാം സാഫല്യമെത്തിച്ചിടുന്നൊരു
തട്ടില്‍ നൂറും പാലും ആര്‍പ്പും കുരവയും
ഒട്ടുനേരം കണ്ടു നില്‍ക്കട്ടെ ഞാന്‍
ഓംകാരത്തിന്‍ ഉടയോനേ
നിവേദ പുംഗവനേ
അഭീഷ്ടസിദ്ധി ദായകനേ
രോഗ നാശകനേ
മണ്ണാര്‍ശാലയില്‍ വാഴും ദേവാ ശരണം...
ദേവാ ശരണം...ദേവാ ശരണം...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts