കാഞ്ചീപുരത്തിൽ നീ
പുഷ്പാഭരണം
Kancheepurathil Nee (Pushpabharanam)
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംശ്രീകുമാരൻ തമ്പി
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ എസ് ചിത്ര
രാഗംഹിന്ദോളം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:37.
കാഞ്ചീപുരത്തില്‍ നീ കാമാക്ഷി
മധുരയില്‍ നീ മീനാക്ഷി
സമയപുരത്തും തിരുവേര്‍ക്കാട്ടിലും
സര്‍വ്വേശ്വരിയാം കരുമാരീ
(കാഞ്ചീപുരത്തില്‍)

കൊല്ലൂരില്‍ അമ്മ മൂകാംബിക
മൂന്നും ചേരുന്ന നാദാംബിക
കൊടുങ്ങല്ലൂരില്‍ നീ കണ്ണകി
ചോറ്റാനിക്കരയില്‍ നാരായണി

അമ്മേ നാരായണാ
ദേവീ നാരായണാ
ലക്ഷ്മീ നാരായണാ
ഭദ്രേ നാരായണാ!
(കാഞ്ചീപുരത്തില്‍)

കാളിഘട്ടില്‍ ശ്രീഭദ്രകാളി
തിരുപ്പതിയില്‍ ദേവി പത്മാവതി
മഹിഷപുരത്തില്‍ ചാമുണ്ഡേശ്വരി
മലയാളപാദത്തില്‍ കന്യാകുമാരി

അമ്മേ ജഗദീശ്വരീ
ദേവീ യോഗേശ്വരീ
ലക്ഷ്മീ ഭുവനേശ്വരീ
ഭദ്രേ ശിവശങ്കരീ!
(കാഞ്ചീപുരത്തില്‍)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts