അംബികേ ജഗതംബികേ
പുഷ്പാഭരണം
Ambike Jagadaambike (Pushpabharanam)
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംശ്രീകുമാരൻ തമ്പി
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ എസ് ചിത്ര
രാഗംമോഹനം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:37.
അംബികേ ജഗദാംബികേ
ലളിതാംബികേ വരദാംബികേ
ഗായികേ സുരനായികേ
അഭയം തരൂ മൂകാംബികേ
(അംബികേ)

സര്‍വ്വസിദ്ധിപ്രദായനീ
സര്‍വ്വദുഃഖവിമോചിനീ
സര്‍വ്വമന്ത്രസ്വരൂപിണീ
സച്ചിദാനന്ദരൂപിണീ
(അംബികേ)

അനംഗവേഗിനി അനംഗമാലിനി
അമൃതവര്‍ഷിണീ കനിയു നീ
കനിയു നീ കാദംബരീ
കാദംബരീ ശിവശങ്കരീ
ശിവശങ്കരീ ശിവശങ്കരീ

പദ്മരാഗസമപ്രഭേ
ചന്ദ്രശേഖരവല്ലഭേ
സാമരസ്യപരായണേ
സര്‍വ്വശക്തിസമന്വിതേ
(അംബികേ)

വിഘ്നനാശിനീ വിശ്വമോഹിനീ
വിമര്‍ശരൂപിണീ കനിയു നീ
കനിയു നീ കാദംബരീ
കാദംബരീ ശിവശങ്കരീ
ശിവശങ്കരീ ശിവശങ്കരീ
(അംബികേ)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts