അമ്മേ ഭവാനീ അഭയം നീ
പുഷ്പാഭരണം
Amme Bhavanee Abhayam Nee (Pushpabharanam)
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംശ്രീകുമാരൻ തമ്പി
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ എസ് ചിത്ര
രാഗംസിംഹേന്ദ്ര മധ്യമം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:38.
അമ്മേ, ഭവാനീ അഭയം നീ മാത്രം
ചെങ്ങന്നൂരില്‍ വാഴും ചൈതന്യധന്യേ
സതിയായ് കാണുന്നു നിന്നെ
പാര്‍വതിയായ് കരുതുന്നു നിന്നെ
കണ്ണകിയായും നിനയ്ക്കുന്നു നിന്നെ
അമ്മേ ഭവാനീ അഭയം നീ മാത്രം
(അമ്മേ)

തിരുമുഖം കണ്ടു ഞാന്‍ തൃപ്പൂത്തു തൊഴുതു
ത്രിഗുണാംബേ നിന്നെ ഞാനടിമുടി തൊഴുതു
കരുണതന്‍ തീരത്തെന്‍ തോണിയേറ്റേണം
കൈവല്യരൂപിണീ കാര്‍ത്ത്യായിനീ
(അമ്മേ)

ഒരു വഴി തേടി ഞാന്‍ നിന്‍ പാദം നാടി
ഓംകാരരൂപിണീ നിന്‍ നാമം പാടി
നിരവദ്യസുന്ദരം നിര്‍മ്മാല്യരൂപം
കണികണ്ടു മനമാടി ദാക്ഷായണീ
(അമ്മേ)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts