ഗുരുവിനെ ഞാന്‍ കണ്ടു
പുഷ്പാഭരണം
Guruvine Njan Kandu (Pushpabharanam)
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംശ്രീകുമാരൻ തമ്പി
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ എസ് ചിത്ര
രാഗംആരഭി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:38.

വിരുത്തം:

ഓം തസ്മാദസക്തഃ സതതം
കാര്യം കര്‍മ്മ സമാചര
അസക്തോഹ്യാചരന്‍ കര്‍മ്മ
പരമാപ്നോതി പൂരുഷഃ

പാട്ട്:

ഗുരുവിനെ ഞാന്‍ കണ്ടു
ഗീതാമധുരിമ ഞാനുണ്ടു
ഗുരുവും കാറ്റും പ്രണമിക്കുന്നൊരു
ഗുരുവായൂര്‍ നടയില്‍
അര്‍ജ്ജുനവിഷാദരാഗമായ് ഞാന്‍
അലിഞ്ഞുചേരുന്നു
(ഗുരുവിനെ)

കളഭം ചാര്‍ത്തിയ തിരുവുടല്‍ കണ്ടു
കൈവല്യപ്രഭ കണ്ടു
കമലലോചനാ നിന്‍ പുഞ്ചിരിയില്‍
കാരുണ്യപ്രഭ കണ്ടു
പീലിത്തിരുമുടി തൊഴുതു
നിന്റെ പീതാംബരം തൊഴുതു
(ഗുരുവിനെ)

കര്‍മ്മണൈവ ഹി സംസിദ്ധിം
ആസ്ഥിതാ ജനകാദയഃ
ലോകസംഗ്രഹമേ വാപി
സംപശ്യന്‍ കര്‍ത്തുമഹര്‍സി

കര്‍മ്മയോഗമതിന്‍ സാരമറിഞ്ഞു
കണ്ണീരു ഞാന്‍ തുടച്ചു
ഇന്ദ്രിയങ്ങളെ വെല്ലുവതിന്നായ്
നിന്‍ നാമമുച്ചരിച്ചു
കൗസ്തുമം ഞാന്‍ തൊഴുതു
നിന്റെ കാല്‍ത്തളകള്‍ തൊഴുതു
(ഗുരുവിനെ)

ഫലശ്രുതി:

യത്ര യോഗേശ്വരഃ കൃഷ്ണോ
യത്ര പാര്‍ത്ഥോ ധനുര്‍ധരഃ
തത്ര ശ്രീര്‍വിജയോ ഭൂതിര്‍
ധ്രുവാനീതിര്‍മ്മതിര്‍മ്മമഃ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts