കലകളിലും
വിനായകം
Kalakalilum (Vinaayakam)
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനമധുമോഹൻ കടമ്പനാട്ട് ,തങ്കന്‍ തിരുവട്ടാര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംഖരഹരപ്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:38.



കലകളിലും സകല ശിലകളിലും
കുടികൊള്ളുവോനല്ലോ നീ
കരിമുളം‌തണ്ടിലും നാരായത്തുമ്പിലും
കവിതകള്‍ പൊഴിച്ചവന്‍ നീ
കലിയുഗവരദാ കരിവദനാ, എന്‍
കണ്‍‌കണ്ട ഭാഗ്യം താന്‍ നീ
(കലകളിലും)

തൊഴുതുണരും പുതു പുലരിയുമായ്
ഋതുക്കള്‍ നിന്‍ നട പൂകുമ്പോള്‍
നിത്യവസന്തം ചൂടും നിന്നുടെ
മനോമയവാടിയില്‍ മലരായ് ഞാന്‍
ശങ്കരപുത്രാ തവ പദപത്മം
ഞങ്ങള്‍ക്കഭയസുഖം...
നിന്‍ തിരു ലോല മനോഹരഗാത്രം
കണ്ണിന്നമൃതമയം...
(കലകളിലും)

ശ്രുതിപകരും വരവീണയുമായ്
പ്രപഞ്ചം നിന്നെ സ്തുതിക്കുമ്പോള്‍
ഓംകാരസ്വരം ഉയരും എന്നുടെ
സ്വനതന്തുക്കളില്‍ പവനന്‍ നീ
ശംഭുതനയാ നിന്‍ തിരുമിഴികള്‍
ഞങ്ങള്‍ക്കരുണമനം...
നിന്‍ തിരു മായാശോഭിത വദനം
ചിത്‌പ്രിയ സൂനസമം...
(കലകളിലും)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts