കലയാമി ഗണേശ്വരം
വിനായകം
Kalayaami Ganeshwaram (Vinaayakam)
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനമധുമോഹൻ കടമ്പനാട്ട് ,തങ്കന്‍ തിരുവട്ടാര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംനാട്ട
ഗാനത്തിന്റെ വരികള്‍
Last Modified: May 31 2012 06:01:25.



കലയാമി ഗണേശ്വരം
കലികന്മഷനാശനം
കന്നിമൂലക്ഷേത്രസ്ഥിതം
ശിവം ശിവപാര്‍വ്വതീസുതം
മോദദായകം മോഹസാധകം
മോദകപ്രിയം (കലയാമി)

ശങ്കരപുത്രം പരമപവിത്രം
താരകോടിസന്നിഭനയനം
ഏകം ദശനം ചതുര്‍ഭുജകായം
വക്രതുണ്ഡപ്രശോഭിത വദനം
കാരുണ്യാമൃതധാരാവചനം
കൈലാസഗണപതി കാരുണ്യഗണപതി
സത്യഗണപതി സിംഹഗണപതി
ശക്തിഗണപതി സിദ്ധിഗണപതി
എല്ലാം നീ താനല്ലോ
ശ്രീമഹാഗണപതി

ബുദ്ധി കളത്രം സിദ്ധി കളത്രം
കാവ്യനാടകാദിപ്രിയഹൃദയം
അറിവിന്‍ ക്ഷേത്രം മാമകമിത്രം
പീതവിചിത്രമനോഹരഗാത്രം
പണ്ഡിതപാമരമാനസലസിതം
ഉണ്ണിഗ്ഗണപതി ഉണ്മഗണപതി
വിദ്യാഗണപതി വിഘ്നഗണപതി
പ്രമഥാഗണപതി പ്രപഞ്ചഗണപതി
എല്ലാം നീ താനല്ലോ
ശ്രീമഹാഗണപതി 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts